പ്രണയമാസത്തില്‍ വിരഹത്തിന്റെ നോവുമായി വിധുപ്രതാപിന്റെ ‘മൗനങ്ങള്‍ പോതുമേ’

പ്രണയമാസത്തില്‍ വിരഹത്തിന്റെ നോവുമായി വിധുപ്രതാപിന്റെ ‘മൗനങ്ങള്‍ പോതുമേ’. രണ്ട് പാവകള്‍ തമ്മിലുള്ള കാല്‍പനിക പ്രണയം പറയുന്ന തമിഴ് മ്യൂസിക് വീഡിയോ പ്രണയവും വേര്‍പിരിയലിലെ പ്രണയവും ദൃശ്യവത്കരിക്കുന്നതാണ്. ഹൃദയഹാരിയായ വരികളും ഈണവും ചേരുമ്പോള്‍, പ്രണയത്തിന്റെ ഫെബ്രുവരിയില്‍ വിരഹത്തിന്റെ കഥ കൂടി പറയുകയാണ് ഈ മ്യൂസിക് വീഡിയോ. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ നഷ്ടപ്പെട്ട്  പോയവരുടെ ഓര്‍മ്മകളിലേക്ക് നമ്മെ തിരിച്ചു കൊണ്ടുപോവുക കൂടിയാണ് സ്‌നേഹത്തിന്റെ  ആര്‍ദ്രത നിറഞ്ഞ ‘മൗനങ്ങള്‍ പോതുമേ’. സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്.

പാര്‍ത്ഥന്‍ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക് വീഡിയോയുടെ ആശയവും നിര്‍മാണവും ദീപ്തി വിധുപ്രതാപാണ് നിര്‍വഹിച്ചിരിക്കുന്നത്. ചാരു ഹരിഹരന്റെ വരികള്‍ക്ക്  സംഗീതം നല്‍കിയത് വിധുപ്രതാപും റോണി റാഫേലും ചേര്‍ന്നാണ്. ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വ്വഹിച്ചിട്ടുള്ളത് പ്രകാശ് റാണയാണ്.

ഗിറ്റാര്‍: മിഥുന്‍ രാജു, RR സ്റ്റുഡിയോയില്‍ ഗാനത്തിന്റെ മിക്‌സിംഗ് നിര്‍വഹിച്ചിട്ടുള്ളത് പ്രശാന്ത് വല്‍സജി. അസ്സോസിയേറ്റ് ഡയറക്ടര്‍ : അനൂപ് മോഹന്‍, അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍: അരുണ്‍ ടി ശശി, അസിസ്റ്റന്റ് ഡയറക്ടര്‍: അഭിജിത് സൈന്തവ്, അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫര്‍: വിനീത് ശിവന്‍, ജിത്തു ജോവല്‍, ആഷിക് അന്‍സാര്‍ ഷൈജ, ക്രിയേറ്റീവ് സപ്പോര്‍ട്ട്: സ്വാതി സന്തോഷ്, ഗൗരി എസ്.പിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News