‘ഒരൊറ്റക്കാഴ്ചയില്‍ ഒരു കാലമാകെ ഇരച്ചെത്തിയ പോലെ’, ഗോവിന്ദന്‍ മാഷിന്റെ കുറിപ്പ് ശ്രദ്ധേയം

ജനകീയ പ്രതിരോധ ജാഥയ്ക്കിടെയുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവ് എംഎന്റെ ഭാര്യ ശാരദേച്ചിയെ കണ്ടുമുട്ടിയപ്പോള്‍ ഒരു കാലമാകെ ഇരച്ചെത്തിയ പോലെയായിരുന്നെന്നാണ് എംവി ഗോവിന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അടിയന്തരാവസ്ഥയുടെ ദുഷിച്ച നാളുകളില്‍ പാച്ചേനിക്കൊപ്പം എംഎന്റെ വീട്ടിലേക്ക് പോയത് അദ്ദേഹം ഓര്‍ത്തു.  ആ സമരകാലമാകെയും ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരൊറ്റക്കാഴ്ചയില്‍ ഒരു കാലമാകെ ഇരച്ചെത്തിയ പോലെയായിരുന്നു സഖാവ് എംഎന്റെ ഭാര്യ ശാരദേച്ചിയെ ജനകീയ പ്രതിരോധ ജാഥയില്‍ കണ്ടുമുട്ടിയപ്പോള്‍. അടിയന്തരാവസ്ഥയുടെ ദുഷിച്ച നാളുകളില്‍ പാച്ചേനിക്കൊപ്പം എംഎന്റെ വീട്ടിലേക്ക് പോയതും ആ സമരകാലമാകെയും ഒരിക്കലും മറക്കാനാവാത്തതാണ്. കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്ന സമയം മുതല്‍ അടുത്തറിയാവുന്ന നിരവധി പേരുള്ള സ്ഥലമാണ് കുണ്ടംകുഴി. ശാരദേച്ചിയെ പോലെ അത്രമേല്‍ ഹൃദയബന്ധമുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News