ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ടെന്നീസിൽ നിന്ന് വിരമിച്ചു. ദുബൈ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ടതോടെയാണ് സാനിയയുടെ പ്രൊഫഷണൽ കരിയറിന് തിരശ്ശീല വീണത്. ദുബൈ ടെന്നീസ് ചാമ്പ്യൻഷിപ്പാവും തന്റെ അവസാന ടൂർണമെന്റ് എന്ന് നേരത്തെ തന്നെ സാനിയ പറഞ്ഞിരുന്നു. 43 ഡബിൾസ് കിരീടങ്ങളും ഒരു സിംഗിൾസ് കിരീടവും നേടിയാണ് സാനിയ തന്റെ കരിയർ പൂർത്തിയാക്കുന്നത്.
36കാരിയായ താരം ദുബൈയിൽ സിംഗിൾസ് ലോക 23ാം നമ്പർ മാഡിസൺ കീസുമായി സഖ്യമുണ്ടാക്കി എങ്കിലും റഷ്യൻ ജോഡികളായ വെറോണിക്ക കുഡെർമെറ്റോവ-ലിയുഡ്‌മില സാംസോനോവയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ഒരു മാസം മുമ്പ് ഡബിൾസ് പങ്കാളിയായ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൽ റണ്ണറപ്പായി ഫിനിഷ് ചെയ്‌ത് ഓസ്‌ട്രേലിയൻ ഓപ്പണിൽ അസാധാരണമായ പ്രകടനം നടത്താനും സാനിയക്ക് ആയിരുന്നു.
2005-ൽ ആയിരുന്നു സാനിയ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചത്. 2007 ഓഗസ്റ്റിൽ സാനിയ തന്റെ കരിയറിലെ ഉയർന്ന സിംഗിൾസ് റാങ്കിംഗ് 27 കൈവരിക്കുകയും അതേ വർഷം യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here