ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

എ എ പി – ബി ജെ പി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള 6 അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മേയർ തെരഞ്ഞെടുപ്പ് ആദ്യം നടത്തണമെന്നും ശേഷം ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പിന് മേയർ നേതൃത്വം നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

250 അംഗ കോര്‍പറേഷനില്‍ 134 കൗണ്‍സിലര്‍മാരാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ബിജെപിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അംഗങ്ങള്‍ 105 ആയത്. കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News