മുസ്ലീം ലീഗ് സമിതികളില്‍ വനിതാ ലീഡര്‍മാര്‍ വേണ്ട

മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന, ജില്ലാ സമിതികളിലും വനിതാ ഭാരവാഹികള്‍ ഉണ്ടാവില്ല. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗിന്റെ ആവശ്യം നേതൃത്വം തള്ളി. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

മാര്‍ച്ച് നാലിനാണ് മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന സമിതി നിലവില്‍വരുന്നത്. 21  സെക്രട്ടറിയേറ്റ് അംഗങ്ങളേയും 19 ഭാരവാഹികളേയും അന്ന് തന്നെ തെരഞ്ഞെടുക്കും. പുതിയ സമിതിയില്‍ സ്ത്രീകള്‍ക്ക് ഇരുപത് ശതമാനത്തിലധികം പ്രാതിനിധ്യം നല്‍കുമെന്നായാരുന്നു നേരത്തെ ലീഗ് പറഞ്ഞത്.  പക്ഷേ ഇതുവരെ തീരുമാനിച്ച ഒരു സമിതിയിലും വനിതാ ഭാരവാഹികളില്ല.

താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നിലും വനിതകള്‍വേണ്ടെന്ന പഴയ നിലപാടിലാണ് ലീഗ് നേതൃത്വം.  ഇതേക്കുറിച്ച് ചോദിച്ചപ്പോ‍ഴാണ് വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടല്ലോ എന്ന് പി.എം.എ സലാം മറുപടി നല്‍കിയത്.

മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ പൂര്‍ത്തിയായപ്പോള്‍ ലീഗിലെ ഭൂരിപക്ഷം അംഗങ്ങളും സ്ത്രീകളാണ്. എന്നാല്‍ പഞ്ചായത്ത് തലം മുതല്‍ ഒരു ഘടകത്തിലും സ്ത്രീകള്‍ ഭാരവാഹികളോ നേതാക്കളോ അല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News