ഇന്ത്യൻ ടീമിൻ്റെ ജേഴ്സിക്ക് ഇനി പുതിയ മുഖം

ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിയുടെ പുതിയ സ്പോൺസർമാരായി ജർമ്മൻ ആസ്ഥാനമായുള്ള കായികോപകരണ നിർമ്മാതക്കാളായ അഡിഡാസ് എത്തുന്നു. നിലവിലെ കിറ്റ് സ്‌പോൺസർമാരായ ജീൻസ് നിർമ്മാതാവ് കില്ലറുമായുള്ള കരാർ ഈ മാർച്ചിൽ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കമ്പനിയെ തെരഞ്ഞെടുത്തത്.

ഈ വർഷം ജൂൺ മുതൽ അഡിഡാസ് ലോഗോയുള്ള ജേഴ്‌സി ധരിച്ചായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കളത്തിലിറങ്ങുക.അഞ്ച് വർഷത്തെ ദീർഘകാല കിറ്റ് സ്‌പോൺസർഷിപ്പ് കരാറാണ് അഡിഡാസുമായി ബിസിസിഐ ഒപ്പുവെച്ചിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയാണെങ്കിൽ ജൂൺ ഏഴ് മുതൽ തുടങ്ങുന്ന മത്സരത്തിൽ പുതിയ ജേഴ്‌സി ധരിച്ചാവും ഇന്ത്യ കളിക്കളത്തിൽ ഇറങ്ങുക. നേരത്ത മുംബൈ ഇന്ത്യൻസിൻ്റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻറെയും കിറ്റ് സ്‌പോൺസർമാരായിരുന്നു അഡിഡാസ്. നിലവിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ, കുൽദീപ് യാദവ്, റിഷഭ് പന്ത് എന്നിവരുടെ കിറ്റ് സ്‌പോൺസർമാർ കൂടിയാണ് അഡിഡാസ്.

എന്നാൽ ജർമ്മൻ കമ്പനിയ്ക്ക് എത്ര തുകയ്ക്കാണ് ബിസിസിഐ കരാർ നൽകിയത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എംപിഎൽ കിറ്റ് സ്‌പോൺസർമാരായിരുന്നപ്പോൾ ഓരോ മത്സരത്തിനും 65 ലക്ഷം രൂപ കിറ്റ് സ്‌പോൺസർഷിപ്പ് തുകയായി ബിസിസിഐയ്ക്ക് നൽകിയിരുന്നു. ഇതിന് പുറമെ ഒമ്പത് കോടി രൂപ വാർഷിക റോയൽറ്റിയും മൂന്ന് വർഷത്തെ കരാറിൽ എംപിഎൽ നൽകിയിരുന്നു. പിന്നീട് എംപിഎല്ലിൽ നിന്നും താൽക്കാലികമായി കില്ലറിന് കരാർ നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News