സൈബർ കുറ്റകൃത്യങ്ങൾക്ക് താഴിടാൻ കേരള പൊലീസ്

സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തമാക്കാൻ കേരള പൊലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും തിരുവനന്തപുരത്ത് സൈബർ കോ ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. സൈബർ സുരക്ഷയിൽ പരിശീലനം നൽകിയ 30 ഉദ്യോഗസ്ഥരെയാണ് സൈബർ കോ ഓർഡിനേഷൻ സെന്ററിൽ കേസുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്ക് സൈബർ സുരക്ഷയിൽ പ്രത്യേക പരിശീലനം നൽകിയാവും ഇവിടെ നിയമിക്കുന്നത്.

പൊതുജനങ്ങൾക്ക് വിളിച്ചാൽ ഉടൻ സഹായം ലഭ്യമാക്കുന്ന 1930 എന്ന കേന്ദ്ര ഹെല്‍പ് ലൈന്‍ നമ്പറും സെൻ്ററിൽ തയ്യാറാക്കും. പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും, കേന്ദ്ര സർക്കാറിന്റെ സൈബർ കോ ഓർഡിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. ജനങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുളള അവബോധങ്ങൾ സൃഷ്ടിക്കാനുളള പുതിയ പദ്ധതികൾക്ക് രൂപം നൽകാനും പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News