വിവാദങ്ങള്‍ക്ക് പിന്നാലെ സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി അദൃശ്ശേരി രാജിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ രാജിവെച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹക്കീം ഫൈസിയെ സമസ്ത കേരള ജംഈയത്തുല്‍ ഉലമയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ഫൈസിയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം സമസ്തയുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗവും കൈക്കൊണ്ടിരിന്നു. ബഹിഷ്‌കരണം വകവയ്ക്കാതെ സാദിഖലി തങ്ങള്‍ ഫൈസിയുമായി വേദി പങ്കിട്ടത് വിവാദമായി.
തൊട്ടുപിന്നാലെ പാണക്കാട്ടേക്ക് ഹക്കിം ഫൈസിയെ വിളിച്ചുവരുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിന് ശേഷം ഹക്കിം ഫൈസി രാജിവെക്കും എന്ന സൂചനയാണ് ലീഗ് വൃത്തങ്ങള്‍ നല്‍കിയത്. കടുത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഫൈസിക്ക് തുടരാന്‍ ആകില്ല എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അതിനിടെയാണ് രാജിക്കത്ത് കൈമാറിയെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here