കടുത്ത പ്രണയത്തിലാണ്, പക്ഷേ വിവാഹപ്ലാന്‍ ഉടനില്ലെന്ന് തപ്‌സി പന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പ്രണയം, ഒരുപാട് വര്‍ഷങ്ങളായി. മുന്‍ ബാഡ്മിന്‍ഡന്‍ താരം മാത്തിസ് ബോവിനോടാണ് തപ്‌സി പന്നുവിന്റെ പ്രണയം. ഡെന്‍മാര്‍ക്കുകാരനായ ബോവുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

സമൂഹമാധ്യമങ്ങളില്‍ തപ്‌സിയുടെ പ്രണയത്തിനൊപ്പം ഈ ചര്‍ച്ചകളും തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്. ആരുമായാണോ ഡേറ്റിംഗ് തുടങ്ങിയത്, അയാളുമായി ഇപ്പോഴും ഡേറ്റിംഗിൽ തന്നെയാണ്. സിനിമയിലേക്ക് എത്തിയ സമയത്ത് തുടങ്ങിയ ബന്ധമാണ് ബോവുമായുള്ളതെന്നും താരം തുറന്നുപറഞ്ഞു. പ്രണയം ശക്തമായി തുടരും. അത് ഉടന്‍ വിവാഹത്തിലേക്ക് എത്തണമെന്ന് നിര്‍ബന്ധമില്ല.

പ്രണയത്തെ കുറിച്ചല്ല, സിനിമാ കരിയറിനെ കുറിച്ചാണ് തനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമെന്നും തപ്‌സി പന്നു വ്യക്തമാക്കി. 2023ല്‍ വ്യത്യസ്ത കഥാപ്രാതങ്ങളുമായി ഒരുപാട് സിനിമകള്‍ ഉണ്ടാകുമെന്ന സൂചനയും തപ്‌സി പന്നു നല്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News