ഇടുക്കി ശാന്തന്‍പാറ,ചിന്നക്കനാല്‍ പ്രദേശങ്ങളിലെ പേടിസ്വപ്‌നമാണ് അരിക്കൊമ്പന്‍. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പടര്‍ത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനയായ അരിക്കൊമ്പനെ തളക്കണമെന്നത് പ്രദേശവാസികളുടെ ആവശ്യമാണ്. ഇതേതുടര്‍ന്നാണ് മയക്കുവെടിവെച്ച് കൊമ്പനെ തളക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ധോണിയില്‍ പി.ടി സെവനെ തളച്ച മാതൃകയില്‍ അരിക്കൊമ്പനെയും പൂട്ടാനാണ് പദ്ധതി. കാട്ടാനയെ തളക്കാൻ ധോണിയിലെ ദൗത്യത്തിന് നേതൃത്വം നല്‍കിയ വനംവകുപ്പ് സംഘം തന്നെയാണ് മിഷന്‍ അരിക്കൊമ്പനായി ഇടുക്കിയിലെത്തുന്നത്.
ജനവാസ കേന്ദ്രങ്ങളില്‍ ഇപ്പോഴും തുടരുന്ന അരിക്കൊമ്പനെ സംഘം നിരീക്ഷിക്കും. അതിന് ശേഷം മയക്കുവെടി വെച്ച് തളക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇടുക്കിയില്‍ ഒരുങ്ങിക്കഴിഞ്ഞു.
റേഷന്‍കടകളില്‍ എത്തി അരിയും പഞ്ചസാരയുമൊക്കെ തിന്നുന്നതാണ് ഈ കാട്ടുകൊമ്പന്റെ പ്രത്യേകത. റേഷന്‍കടകള്‍ ലക്ഷ്യംവെച്ചെത്തുന്ന കൊമ്പന്‍ അങ്ങനെയാണ് അരിക്കൊമ്പനായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here