എയര്‍ഇന്ത്യ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച, വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂജേഴ്‌സിയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. രണ്ട് എഞ്ചിനുകളില്‍ ഒന്നില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി സ്‌റ്റോക്ക്‌ഹോമിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കി. ബോയിംഗ് 777-300 ഇആര്‍ വിമാനത്തിനാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. ഇന്ധന ചോര്‍ച്ച കണ്ടതിന് തൊട്ടുപിന്നാലെ ആ എന്‍ജിന്‍ ഓഫാക്കി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നുവെന്ന് ബിജിസിഎ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News