വിവാഹം നടക്കാനിരിക്കെയായിരുന്നു സുബിയെ മരണം കവര്‍ന്നത്

സുബി സുരേഷിന്റെ വിവാഹം ഉടന്‍ നടക്കേണ്ടതായിരുന്നു. വിവാഹ കാര്യത്തില്‍ തീരുമാനം ആയതോടെ വലിയ സന്തോഷത്തിലായിരുന്നു താരം. അതിനിടയിലാണ് കരള്‍ രോഗം ഗുരുതരമായത്. സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തികൊണ്ട് സംസാരിക്കവെ നടന്‍ ടിനി ടോമാണ് ഇക്കാര്യം പറഞ്ഞത്.

ജനുവരി 20 മുതല്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന സുബി കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാനിരുന്നത്. ശനിയാഴ്ച തന്നെ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അത് നടന്നില്ല. വൃക്കയിലുണ്ടായ അണുബാധ മറ്റ് അവയവങ്ങളിലേക്കും ബാധിക്കുകയായിരുന്നു. അതിനിടയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതും ശസ്ത്രക്രിയക്ക് തടസമായി. ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുബിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News