സുബിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ജോലി തന്നെയായിരുന്നു

സുബി സുരേഷിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ചലച്ചിത്രലോകവും അതുപോലെതന്നെ സഹപ്രവർത്തകരും കേട്ടത്. സുബിയോടൊപ്പം ജോലിചെയ്യുക എന്നത് ഒരേ സമയം സന്തോഷവും എളുപ്പവുമാണെന്ന് സഹപ്രവർത്തകനും കൈരളി ടി വി പ്രോഗ്രാം ഡയറക്ടർ ഉണ്ണി ചെറിയാൻ പറഞ്ഞു. കൈരളി ടിവിയുടെ പ്രധാനപരിപാടികളിലേല്ലാം നിറസാന്നിധ്യമായിരുന്നു സുബി. കൈരളി ടിവിയുടെ കോമഡി തില്ലാന, കോമഡി എക്സ്പ്രസ് എന്നീ രണ്ട് പ്രോഗ്രാമുകളാണ് സുബി അവതരിപ്പിച്ചിരുന്നത്. കോമഡി എക്സ്പ്രസിലെ അവതാരകയായിട്ടാണ് സുബി വന്നത്.

ഒരു പ്രോഗ്രാം എങ്ങിനെ നന്നാക്കി എടുക്കാം എന്നതിന് സുബിക്ക് നല്ല ധാരണകൾ ഉണ്ടായിരുന്നു ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ മേക്കോവറുകൾ പോലും സുബിക്ക് പ്രശ്നമായിരുന്നില്ല. രാത്രി എത്ര സമയം എടുത്തിട്ടാണെങ്കിലും ഒരു പ്രോഗ്രാം നന്നാക്കി എടുക്കാനായി സുബിയെക്കൊണ്ടാവുന്ന തരത്തിൽ എല്ലാകാര്യങ്ങളും ചെയ്യുന്ന കലാകാരി ആയിരുന്നു അവർ സഹപ്രവർത്തകൻ പറയുന്നു.

കൈരളിയോട് ഇത്രയധികം സഹകരിച്ചിട്ടുള്ള മറ്റേതെങ്കിലും ഒരു താരം ഉണ്ടോ എന്ന് സംശയമാണ്. കാരണം സുബി കൈരളി കുടുംബത്തിലെ ഒരാളായിട്ടാണ് നമുക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഏതൊരു പ്രോഗ്രാമിലും നമ്മൾ ആദ്യം ആലോചിക്കുന്നത് സുബിയെയാണ്. വിളിക്കുമ്പോഴൊന്നും മറ്റ് തടസ്സങ്ങളൊന്നും പറഞ്ഞിട്ടില്ല. കൈരളിയോട് സഹകരിക്കാനും കൈരളിയുടെ ഒപ്പം പ്രവർത്തിക്കാനും സുബിക്ക് വളരെ സന്തോഷമായിരുന്നു ഉണ്ണി ചെറിയാൻ പറഞ്ഞു.

സുബിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ജോലിയാണ്.രണ്ടാമത്തേത് സൗഹൃദവും.

സുബിയെപ്പോലെയുള്ള ഒരാളെ ഒരിക്കൽ പരിചയപ്പെട്ട ആർക്കും മറക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെയാണ് അപ്രതീക്ഷിതമായ ഈ വിയോഗ വാർത്ത കേൾക്കുമ്പോൾ ആളുകൾക്ക് ഞെട്ടലും ദുഃഖവും ഉണ്ടാകുന്നത് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അവതാരകയായി ചലച്ചിത്ര താരമായി സീരിയലുകളിൽ പല കഥാപാത്രങ്ങളെയും സുബിയെ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ വേഷത്തിനും ഓരോ പ്രാധാന്യം നൽകി അതിന് വേണ്ട രീതിയിലുള്ള മാറ്റങ്ങൾ സുബി കൊണ്ടുവരുന്നതും പ്രത്യേകിച്ച് അവതാരക ആയിട്ടൊക്കെ എത്തുമ്പോൾ അഭിമുഖം നടത്തുന്ന അല്ലെങ്കിൽ opposite ഇരിക്കുന്ന ആൾ ആ അഭിമുഖത്തിൽ ലയിച്ചു ചേരുന്ന ഒരു കാഴ്ച കാണേണ്ടത് തന്നെയാണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

ഒരു സ്ത്രീക്കും ഈ മേഖലയിൽ ചുവടുറപ്പിച്ച് നിൽക്കുക എന്നുള്ളത് അത്ര എളുപ്പമുള്ളകാര്യമായിരിക്കില്ല. സുബിയുടെ കഠിനാധ്വാനം കൊണ്ടും ഈ ജോലിയോടുള്ള പാഷൻ കൊണ്ടുമാണ് സുബി ഈ മേഖലയിൽ ചുവടുറപ്പിച്ചത് എന്നുള്ളകാര്യം തീർച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News