പള്‍സര്‍ സുനിയെ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാക്കണം: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ വിചാരണക്കായി നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. ബുധനാഴ്ച മുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നതിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം വിസ്താരത്തിനായി മഞ്ജുവാര്യര്‍ ഇന്നും കോടതിയില്‍ ഹാജരായി.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മഞ്ജു വിസ്താതാരത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News