പ്രശസ്ത നര്‍ത്തകി ഡോ.കനക് റെലെ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി ഡോ.കനക് റെലെ (86)അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. പത്മഭൂഷണ്‍ ജേതാവായ ഡോ. റെലെ, നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക-പ്രിന്‍സിപ്പലുമാണ്.

കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടില്‍ പുതുജീവന്‍ പകര്‍ന്ന കലാകാരിയാണ് കനക് റെലെ. എട്ടു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിന് ഉടമയായ കനക് റെലെയ്ക്ക് രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു.

സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ സമ്മാനം, എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കനക് റെലെയുടെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു.

യതീന്ദ്ര റെലെയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News