പൊലീസിന് നേരെ ബിജെപി-യുവമോർച്ച നേതാക്കളുടെ കൊലവിളി

പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച – ബിജെപി നേതാക്കൾ. നടക്കാവ് സിഐ ജിജീഷിനെതിരെയാണ് ബിജെപി നേതാക്കൾ വധഭീഷണി മുഴക്കിയത്. ബിജെപി വിചാരിച്ചാൽ പൊലീസുകാരന്റെ കൈപ്പത്തി കാണില്ല എന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ പ്രസംഗത്തിൽ ഭീഷണിപ്പെടുത്തിയത്.  വെട്ടിയാൽ മുറിയുന്ന ശരീരം തന്നെയാണ് നടക്കാവ് സി ഐയുടേത് എന്നും എം മോഹനൻ സിഐ ജിജീഷിനെതിരെ കൊലവിളി മുഴക്കി.

നടക്കാവ് സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് കോഴിക്കോട് കോർപറേഷൻ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ റിനീഷ് പ്രസംഗിച്ചത്. ജയിലിൽ കിടക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പ്രസംഗത്തിൽ പറഞ്ഞു.യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാർ  കൊലവിളി പ്രസംഗം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News