ആം ആദ്മിയുടെ ഷെല്ലി ഒബ്‌റോയ് പുതിയ ദില്ലി മേയർ

ദില്ലി മേയർ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വിജയം. ഷെല്ലി ഒബ്‌റോയിയാണ് ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയെ 34 വോട്ടിന് പരാജയപ്പെടുത്തിയത്. ഒബ്‌റോയി 150 വോട്ടും ബിജെപി സ്ഥാനാർഥി രേഖ ഗുപ്ത 116 വോട്ടും നേടി.

മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷെല്ലി ഒബ്‌റോയിയെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശംസ അറിയിച്ചു. ഗുണ്ടകൾ തോറ്റു, പൊതുജനം വിജയിച്ചു എന്നായിരുന്നു സിസോദിയയുടെ ആശംസാ സന്ദേശം. ജനങ്ങൾക്കും എഎപി പ്രവർത്തകർക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

മുൻപ് മൂന്ന് തവണ മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കാൻ കൗൺസിൽ കൂടിയെങ്കിലും എഎപി-ബിജെപി സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നാമനിർദ്ദേശം ചെയ്ത അംഗങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബഹളത്തിനിടയാക്കിയത്. തുടർന്ന് ദില്ലി മേയർ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് ഫെബ്രുവരി 17ന് സുപ്രീംകോടതി വിധിച്ചു. അതിനുശേഷമാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News