യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലിവര്‍പൂളിനെതിരെ റയല്‍ മാഡ്രിഡിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരെ റയല്‍ മാഡ്രിഡിന് ജയം. ലിവര്‍പ്പുളിന്റെ തട്ടകമായ ആന്‍ഫീള്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ ജയം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് ഏറ്റ തോല്‍വികളുടെ കണക്കുകള്‍ തീര്‍ക്കാമെന്ന് കരുതിയിറങ്ങിയ ലിവര്‍പൂളിന് ആന്‍ഫീള്‍ഡില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ടു തോല്‍ക്കാനായിരുന്നു വിധി. കളിയുടെ തുടക്കത്തില്‍ മിന്നല്‍പ്പിണര്‍ കണക്കെയുള്ള കൗണ്ടര്‍ അറ്റാക്കുകളുമായി ലിവര്‍പൂളായിരുന്നു ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ ആദ്യ ഗോള്‍ വരാന്‍ വെറും അഞ്ചു മിനുട്ട് മാത്രമാണ് എടുത്തത്. മോ സല വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് ഫ്‌ലിക്ക് ചെയ്തായിരുന്നു ഡാര്‍വിന്‍ ന്യൂനസിന്റെ മികച്ച ഫിനീഷിങ്ങ്. സ്‌കോര്‍ 1-0. അതികം വൈകാതെ ലിവര്‍പൂളിന്റെ അടുത്ത ഗോളും വന്നു. 14-ാം മിനുട്ടില്‍ റയല്‍ ഗോള്‍ കീപ്പര്‍ തീബോ കോര്‍ടുവയുടെ പിഴവില്‍ പന്ത് റാഞ്ചിയെടുത്ത സല ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News