സംഭാഷണ പരിധി വര്‍ധിപ്പിച്ച മൈക്രോസോഫ്റ്റിന്‍റെ ബിംഗ് എഐ

ചാറ്റ് ജിപിടി ആഗോളതലത്തില്‍ ടെക് കമ്പനികളെ വലിയ തോതിലാണ് സ്വാധീനിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ചാറ്റ് ജിപിടി മറ്റ് സമാന്തര സംവിധാനങ്ങള്‍ക്ക് വന്‍ ഭീഷണിയായി മാറി. ചാറ്റ് ജിപിടിയുടെ അതിപ്രസരത്തിന്റെ ഫലമായി എഐ അധിഷ്ഠിത ചാറ്റ് ബോട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ടെക്ക് ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും.

ഗൂഗിളിന്റെ ബാര്‍ഡ് ഇറങ്ങിയ അതേ സമയത്ത് തന്നെ ബിംഗ് എഐ എന്ന പേരില്‍ മൈക്രോസോഫ്റ്റും ചാറ്റ്‌ബോട്ട് ഇറക്കി. മൈക്രോസോഫ്റ്റിന്റെ എഡ്ജ് എന്ന ബ്രൗസറിലാണ് ചാറ്റ്‌ബോട്ട് ലഭ്യമാകുക. എന്നാല്‍ പരിമിതമായ അളവില്‍ മാത്രം സംഭാഷണം സാധ്യമായ ബിംഗ് എഐയില്‍ സംഭാഷണ പരിധി ഉയര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

തുടക്കത്തില്‍ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ബിംഗ് എഐയുമായി സംഭാഷണം നടത്താന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ വര്‍ധനവിനെ അടിസ്ഥാനമാക്കി സംഭാഷണ പരിധി ഉയര്‍ത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരു ദിവസം 50 എന്ന പരിധിയില്‍ നിശ്ചയിച്ചിരുന്ന സംഭാഷണ പരിധി ഇപ്പോള്‍ 60 ആയി ഉയര്‍ത്തി എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News