തൃശൂര്‍ ചേലക്കരയില്‍ വന്‍ തീപിടിത്തം

തൃശൂര്‍ ചേലക്കരയില്‍ വന്‍ തീപിടിത്തം. നാട്യന്‍ചിറയില്‍ ചാള്‍സ് മൗണ്ട് എസ്റ്റേറ്റില്‍ ആണ് തീ പിടുത്തം ഉണ്ടായത്. നാലേക്കറിലെ റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

ഉച്ചക്ക് 2 മണിയോടയാണ് ചേലക്കരയില്‍ വന്‍ തീപിടിത്തമുണ്ടായത്. നാട്യന്‍ചിറയില്‍ ചാള്‍സ് മൗണ്ട് എസ്റ്റേറ്റില്‍ ആണ് അഗ്‌നി ബാധയുണ്ടായത്.
105 ഏക്കര്‍ വിസ്തീര്‍ണമുള്ള എസ്റ്റേറ്റിന്റെ നാലേക്കറിലെ റബ്ബര്‍ മരങ്ങളില്‍ തീ ആളിപ്പടരുകയായിരുന്നു.

വടക്കാഞ്ചേരിയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും എസ്റ്റേറ്റിലെ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാന്‍ കഴിഞ്ഞത്. വന്‍ തോതില്‍ റബ്ബര്‍ മരങ്ങളും വാഴകളും തീയില്‍ കത്തി നശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here