സന്‍സദ്‌രത്‌ന പുരസ്‌കാരം നേടിയ അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യസഭാ അംഗം എന്ന നിലയിലുള്ള മികച്ച പ്രകടനത്തിന് ഡോ.ജോണ്‍ ബ്രിട്ടാസിന് സന്‍സദ് രത്ന പുരസ്കാരം ലഭിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ലോക് സഭയിലെയും രാജ്യ സഭയിലെയുമായി 13 അംഗങ്ങളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. അവാര്‍ഡിന് അര്‍ഹരായ എംപിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. പാര്‍ലമെന്റ് നടപടികള്‍ കൂടുതല്‍ സമ്പന്നമാക്കാന്‍ ഈ അംഗങ്ങള്‍ക്ക് സാധിക്കട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അവാര്‍ഡിന് അര്‍ഹരായ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള അംഗങ്ങളെ പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയും അഭിനന്ദിച്ചു. ബ്രിട്ടാസിന് പുറമെ രാജ്യസഭാംഗങ്ങളായ അര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ, എന്‍സിപി അംഗം ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍, എസ്പി അംഗം വിപി.നിഷാദ്, കോണ്‍ഗ്രസ് അംഗം ഛായാ വര്‍മ്മ എന്നിവരും 8 ലോക്‌സഭാ അംഗങ്ങളുമാണ് അവാര്‍ഡിന് അര്‍ഹരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News