ഏറ്റവും പ്രായം കൂടിയ നായ എന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസുള്ള ബോബിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ, എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയായി ബോബി മാറിയിരിക്കുകയാണ്.
സ്വതന്ത്രമായുള്ള നടത്തം, മനുഷ്യരുടെ ഭക്ഷണം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍ എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യം എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബോബിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോബി, റഫീറോ ഡോ അലന്റേജോ ഇനത്തില്‍പ്പെട്ട നായയാണ്. സാധാരണയായി, ശരാശരി 12 മുതല്‍ 14 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്.
1992 മെയ് 11 നായിരുന്നു ബോബിയുടെ ജനനം. പോര്‍ച്ചുഗലിലെ ലെരിയയിലെ കോസ്റ്റ കുടുംബത്തോടൊപ്പമാണ് ബോബിയുടെ താമസം. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്‌ട്രേലിയന്‍ കാറ്റില്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here