കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ. പരുക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. ഈ സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത് കക്കോടി സ്വദേശി സജ്‌നയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോഴാണ് ഡോക്ടര്‍ പോലും പിഴവ് അറിയുന്നത്.

ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്. ഒരു വര്‍ഷത്തിലധികമായി ചികിത്സിക്കുന്ന ഡോ. ബഹിര്‍ഷാനാണ് ഈ ഗുരുതര പിഴവ് വരുത്തിയത്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി കൂടിയാണ് ബഹിര്‍ഷാന്‍. തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News