അറ്റന്‍ഡര്‍മാരെ വിളിക്കാന്‍ ഇനി കോളിംഗ് ബെല്ലുകള്‍ വേണ്ട, നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ഓഫീസുകളില്‍ അറ്റന്‍ഡര്‍മാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന ‘കോളിംഗ് ബെല്ലുകള്‍’ നീക്കം ചെയ്യാന്‍ റെയില്‍വെ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പകരം ജീവനക്കാരെ വ്യക്തിപരമായി വിളിക്കണമെന്നാണ് നിര്‍ദ്ദേശം. കാര്യങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സ്വന്തം ഓഫീസിലെ ബെല്‍ നേരത്തെ നീക്കം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും തുല്യ ബഹുമാനം ഉറപ്പാക്കുക എന്നതാണ് നടപടിയുടെ പിന്നിലെ ലക്ഷ്യമെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ വാദം. ഇതോടൊപ്പം, റെയില്‍വെ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ 100 ശതമാനം ജീവനക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, അതിന് വിഐപി സംസ്‌കാരം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും  മന്ത്രി ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News