അദാനി നിക്ഷേപകര്‍ക്ക് ഒറ്റദിനം നഷ്ടമായത് 40,000 കോടി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിനേറ്റ തിരിച്ചടി തുടരുകയാണ്. പത്ത് അദാനി കമ്പനികള്‍ക്ക് ബുധനാഴ്ച ഉച്ചവരെ മാത്രം നഷ്ടമായത് 40000 കോടിയാണ്. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിനാണ്. ഓഹരിയില്‍ പത്തു ശതമാനത്തിന്റെ കുറവാണ് കമ്പനിക്കുണ്ടായത്.

കൂടാതെ, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എന്നീ കമ്പനികള്‍ക്കും അഞ്ചു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്.

അദാനിയുടെ നഷ്ടം സ്റ്റോക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചിട്ടുണ്ട്. അതിനിടെ, പ്രതിഫലം വാങ്ങി അദാനിക്ക് അനുകൂലമായി വിക്കിപീഡിയയില്‍ തിരുത്തല്‍ വരുത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News