ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 9ന് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഈ സാഹചര്യമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹിജാബാണ് തടസമെന്ന് അഭിഭാഷകര്‍ പറഞ്ഞതോടെയാണ് കേസ് ഉടന്‍ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
കര്‍ണാടകത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച തീരുമാനം സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഉപേക്ഷിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പരീക്ഷ സെന്റര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലുമാണ്. ഇതോടെ ഈ വര്‍ഷവും പരീക്ഷ മുടങ്ങുമെന്ന ആശങ്കയിലാണ് കുട്ടികള്‍ പരമോന്നത കോടതിയെ വീണ്ടും സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here