ബോളിവുഡിനെ പിടിച്ചുകയറ്റി പത്താന്‍

ബോളിവുഡ് സിനിമാ വ്യവസായത്തിനാകെ പുത്തനുണര്‍വ് നല്‍കിയാണ് ‘പത്താന്റെ’ വിജയക്കുതിപ്പ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കരിയറില്‍ ഒരിടവേളയെടുത്ത കിംഗ് ഖാന്‍ നാല് വര്‍ഷത്തിനിപ്പുറം എത്തിയ ചിത്രമായിരുന്നു പത്താന്‍. കൊവിഡ് മഹാമാരിയില്‍ തകര്‍ന്ന ബോളിവുഡിനെ വിജയവഴിയിലേക്ക് പിടിച്ചുകയറ്റാനും പത്താന് കഴിഞ്ഞു.

ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും ഇന്ത്യന്‍ നെറ്റ് കളക്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് ചിത്രം ഇതിനകം എത്തിയിട്ടുള്ളത്. ആഗോള ബോക്‌സ് ഓഫീസില്‍ പത്താന്‍ ഇതിനകം നേടിയത് 1000 കോടിയിലധികമാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച് മുന്നേറിയ ചിത്രം ക്രമാനുഗതമായാണ് ബോക്‌സ് ഓഫീസില്‍ കത്തിക്കയറിയത്.

2018-ല്‍ ഇറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ‘സലാം നമസ്‌തേ’, ‘അഞ്ജാന അഞ്ജാനി’, ‘ബാംഗ് ബാംഗ്’, ‘വാര്‍’ എന്നിവ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പത്താന്റെ സംവിധായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News