സുബിക്ക് ആദരാഞ്ജലികള്‍: മമ്മൂട്ടി

അന്തരിച്ച നടി സുബി സുരേഷിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആദരാഞ്ജലി അറിയിച്ചത്. അപ്രതീക്ഷിതമായുണ്ടായ നടിയുടെ വേര്‍പാടില്‍ സിനിമാമേഖലയിലെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

Actress Subi Suresh dies of liver failure; top causes of liver complications | Health - Hindustan Times

‘ സുബി സുരേഷിന്റെ വിവാഹം ഉടന്‍ നടക്കേണ്ടതായിരുന്നു. വിവാഹ കാര്യത്തില്‍ തീരുമാനം ആയതോടെ വലിയ സന്തോഷത്തിലായിരുന്നു താരം. അതിനിടയിലാണ് കരള്‍ രോഗം ഗുരുതരമായത്’, സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് നടന്‍ ടിനി ടോം പറഞ്ഞു.

Kuttipattalam host Subi Suresh passes away, Basil Joseph, Tiny Tom and others express condolences

ജനുവരി 20 മുതല്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന സുബി കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാനിരുന്നത്. ശനിയാഴ്ച തന്നെ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അത് നടന്നില്ല.

Subi Suresh Dies at 42; Malayalam Actress and TV Host Was Suffering From Liver-Related Ailments | 🎥 LatestLY

വൃക്കയിലുണ്ടായ അണുബാധ മറ്റ് അവയവങ്ങളിലേക്കും ബാധിക്കുകയായിരുന്നു. അതിനിടയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതും ശസ്ത്രക്രിയക്ക് തടസമായി. ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുബിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News