അദാനിക്ക് വേണ്ടി വിക്കിപീഡിയ തിരുത്തി വ്യാജന്മാര്‍, വിവരങ്ങള്‍ പുറത്തുവിട്ട് സൈന്‍പോസ്റ്റ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കരകയറാനുള്ള തത്രപ്പാടിലാണ്. അദാനി ഗ്രൂപ്പ് ഗ്രൂപ്പ് നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ വിക്കിപീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. പണം കൊടുത്ത് 40 വ്യാജ അക്കൗണ്ടുകള്‍ വഴി ഈ വിവരങ്ങള്‍ അദാനി ഗ്രൂപ്പ് തന്നെ തിരുത്തിയെഴുതിച്ചു എന്നാണ് വെളിപ്പെടുത്തല്‍.

വിക്കിപീഡിയയുടെ കീഴിലുള്ള ഓണ്‍ലൈന്‍ മാധ്യമമായ ദി സൈന്‍പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമായും തിരുത്തല്‍ നടന്നത് ‘കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍’ എന്ന തലക്കെട്ടോടെ ജനുവരി 24ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്.

വിക്കിപീഡിയയില്‍ തിരുത്തലുകള്‍ ആരംഭിച്ചതിന് ശേഷം ഒരാള്‍ അദാനി ഗ്രൂപ്പിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പിനെ സംബന്ധിച്ച ലേഖനം മുഴുവനായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരില്‍ ഒരാള്‍ അദാനി ഗ്രൂപ്പിലെ ജോലിക്കാരനാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് സൈന്‍പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

9 ലേഖനത്തിലാണ് തിരുത്തലുകള്‍ പ്രധാനമായും വരുത്തിയത്. 9-ല്‍ 7 ലേഖനത്തില്‍ തിരുത്തല്‍ വരുത്തിയത് ‘ഹാച്ചെന്‍സ്’ എന്ന വ്യാജ അക്കൗണ്ടിലൂടെയാണ്. സൈന്‍പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 40 വ്യക്തികള്‍ പണം വാങ്ങി ലേഖനം തിരുത്തി, അദാനിയെ പ്രകീര്‍ത്തിച്ച് വ്യാജ റിപ്പോര്‍ട്ട് എഴുതിച്ചേര്‍ത്തു എന്നാണ് വ്യക്തമാക്കുന്നത്.

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വിക്കിപ്പീഡിയയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലേഖനങ്ങള്‍ എഴുതിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഒരു രാജ്യാന്തര മാധ്യമത്തോട് വിക്കിപീഡിയ അധികൃതര്‍ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും ഭാവിയില്‍ വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News