വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. പ്യാരി ഗിഫ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ മുകള്‍നിലയാണ് അഗ്‌നിബാധയില്‍ പൂര്‍ണമായും കത്തിയമര്‍ന്നത്. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്താണ് വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇന്ന് രാത്രി 7.30ഓടെയാണ് മുകളിലെ നിലയില്‍ നിന്ന് തീ പടര്‍ന്നത്. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിയോടി.

കെട്ടിടത്തിന്റെ ചില്ലുവാതിലുകളും മറ്റും കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചു. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന പുത്തൂര്‍ വീട്ടില്‍ റീംസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടുത്തുണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News