‘അഭിമാനത്തോടുകൂടി പറയുന്നു, പുലയന്‍ ആണ്’, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിലെ ജാതി അധിക്ഷേപത്തിനെതിരെ സംവിധായകന്‍

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സംവിധായകന്‍ അരുണ്‍രാജ് അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍ പോസ്റ്റിന് താഴെ വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

‘ബാക്കി പുറകെ,’ എന്ന ക്യാപ്ഷനോടെയായിരുന്നു അരുണ്‍രാജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഇവന്‍ ആണോ അരുണ്‍രാജ്, മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവന്‍ ആണോ. പുലയന്മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാന്‍ പറ. പുലയന്റെ മോന്‍,’ എന്നാണ് പ്രിയ രതീഷ് എന്ന അക്കൗണ്ടില്‍ നിന്നും ഈ പോസ്റ്റിന് വന്ന കമന്റ്.

അതേ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് അരുണ്‍രാജ് പുലയനാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കുറിച്ചത്. താന്‍ ജാതിയോ മതമോ നിറമോ എവിടെയും മറച്ചുവെച്ചിട്ടില്ലെന്നും അതറിഞ്ഞുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ തന്റെ ഒപ്പം നിന്നതെന്നും അരുണ്‍രാജ് പറഞ്ഞു. ജാതി-മത വ്യത്യാസമില്ലാതെ ഏവരെയും ഒരുപോലെ കാണുന്ന ആളാണ് മമ്മൂട്ടിയെന്നും അതുകൊണ്ട് തനിക്കും തന്റെ സിനിമക്കും ഒരു പ്രശ്നവുമില്ലെന്നും അരുണ്‍രാജ് കുറിച്ചു.

ഇതിനുമുന്‍പും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നതെന്നും അരുണ്‍രാജ് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News