പശ്ചിമ ബംഗാളിലെ തെഹട്ട സഹകരണ തെരഞ്ഞെടുപ്പില്‍ ടിഎംസിയെ പരാജയപ്പെടുത്തി സിപിഐഎം

പശ്ചിമ ബംഗാളിലെ സഹകരണ തെരഞ്ഞെടുപ്പില്‍ ടിഎംസിയെ പരാജയപ്പെടുത്തി സിപിഐഎം. ബിജെപി ഒരു സീറ്റുപോലും നേടാന്‍ കഴിയാതെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. 72-ല്‍ 66 സീറ്റും നേടിയാണ് സിപിഐഎം 6 സീറ്റ് മാത്രം നേടിയ ത്രിണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഫലം എന്തായിരിക്കുമെന്ന് വോട്ടര്‍മാര്‍ കാണിച്ചുതന്നതായി സിപിഐഎം ദക്ഷിണ മേഖലാ കമ്മിറ്റി സെക്രട്ടറി സുബോധ് ബിശ്വാസ് പറഞ്ഞു.

തെഹട്ട അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്. കഴിഞ്ഞ തെഹട്ട കാര്‍ഷിക സഹകരണ തെരഞ്ഞെടുപ്പിലും സിപിഐഎം വിജയിച്ചിരുന്നു. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഹകരണ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായി കണക്കാക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News