130 മില്യണ്‍ പൗണ്ടിന്റെ സൗജന്യ സ്‌കൂള്‍ ഭക്ഷണ പദ്ധതിയുമായി ലണ്ടന്‍ മേയര്‍

130 മില്യണ്‍ പൗണ്ടിന്റെ സൗജന്യ സ്‌കൂള്‍ ഭക്ഷണ പദ്ധതിയുമായി ലണ്ടന്‍ മേയര്‍. ലണ്ടനിലെ എല്ലാ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും അടുത്ത അധ്യയന വര്‍ഷം സൗജന്യ ഭക്ഷണം നല്‍കാനുള്ള പദ്ധതിയാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രഖ്യാപിച്ചത്. 130 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രിട്ടനിലെ ബുദ്ധിമുട്ടനുഭവിക്കുന്ന 3 ലക്ഷത്തോളം കുട്ടികള്‍ക്ക് പദ്ധതി വലിയ ആശ്വാസമാകും.

‘ഫീഡ് ദ ഫ്യൂച്ചര്‍’ ക്യാംപെയ്നിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയെന്ന് ഫുഡ് ഫൗണ്ടേഷന്‍ ക്യാംപെയ്ന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജോ റാലിംഗ് പറഞ്ഞു. തങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരാണ്. ബ്രിട്ടനിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ചെറുക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇത് ഒരു പരീക്ഷണമാണ്. ഇതില്‍ കൂടുതല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News