വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസ്, മൂന്ന് സാക്ഷികളെ ഇന്ന് വിസ്തരിക്കും

താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളെ ഇന്ന് വിസ്തരിക്കും. കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാതിരുന്ന മൂന്നുപേര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്ന ടിഎസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുബ്രഹ്മണ്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

കേസിലെ പ്രധാന സാക്ഷികള്‍ നേരത്തെ കൂറുമാറിയ സാഹചര്യത്തില്‍ ഇവരെ നോട്ടീസയച്ച് വിളിപ്പിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് നോട്ടീയച്ചത്. 2013 ലെ കസ്തൂരിരംഗന്‍ സമരത്തിനിടെയാണ് താമരശ്ശേരി വനംവകുപ്പ് ഓഫീസ് ഒരു സംഘം തീയിട്ട് നശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News