നടി സുബി സുരേഷിന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന്

അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വരാപ്പുഴ പുത്തന്‍പളളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിവെക്കും. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. വൈകിട്ടോടെ ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 10മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബിയുടെ വിയോഗം. ചിരിച്ചും ചിരിപ്പിച്ചും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയായിരുന്നു സുബി സുരേഷ്. നൃത്തത്തിലൂടെയും കോമഡിയിലൂടെയും വേദികള്‍ കീഴടക്കിയ സുബി ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News