തേനീച്ചയുടെ കുത്തേറ്റ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് കരിമ്പയിലാണ് സംഭവം. കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പി.കെ രാജപ്പന്‍ ആണ് മരിച്ചത്. ചെമ്പന്തട്ട മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം.

കൂടിളകിവന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ കൂടെയുണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശിയായ മുണ്ടപ്ലാമൂട്ടില്‍ എം.ജി ജോഷി അടുത്തുള്ള കല്ലടിക്കോട്ടെ ആശുപത്രിയിലും തുടര്‍ന്ന് തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോഷിയ്ക്കും തലയില്‍ തേനീച്ചയുടെ കുത്തേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News