ചൈന-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ രാവിലെ എട്ടരയോടെയാണ് ഭൂമി ശക്തമായി കുലുങ്ങിയത്. റിക്ടര്‍ സ്‌കെയിലില്‍ 7.2തീവ്രത രേഖപ്പെടുത്തിയെന്ന് ചൈനീസ് എര്‍ത്ത് ക്യുക്ക് സെന്റര്‍ വ്യക്തമാക്കി. രാവിലെയുണ്ടായ ഭൂചലനം വലിയ ആശങ്കയാണ് രണ്ടു രാജ്യങ്ങലിലും ഉയര്‍ത്തിയത്. ചൈന താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 82കിലോ മീറ്റര്‍ മാറി സിന്‍ജിയാങ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ചൈന വ്യക്തമാക്കി.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ല. ഭൂചലനത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ശക്തമായ കുലുക്കമാണ് ഉണ്ടായത്. കെട്ടിടങ്ങളും വീടുകളുമൊക്കെ തകരാന്‍ ശേഷിയുള്ള തീവ്രതയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. തുര്‍ക്കിയില്‍ 7.8 തീവ്ത്രതയിലുള്ള ചലനമാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here