പെരിന്തൽമണ്ണ പോസ്റ്റൽ ബാലറ്റ് ഹൈക്കോടതി ഇന്ന് പരിശോധിക്കും

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഹൈക്കോടതി ഇന്ന് പരിശോധിക്കും. ഉച്ചക്ക് 2 മണിക്ക് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പെഷ്യൽ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി തുറന്ന കോടതിയിൽ വോട്ടുകൾ പരിശോധിക്കുമെന്ന് സിംഗിൾ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഹർജിക്കാരനായ ഇടതു സ്ഥാനാർത്ഥി കെ പി എം മുസ്തഫ , എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ നജീബ് കാന്തപുരം , തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭിഭാഷകൻ എന്നിവരുടെ സാന്നിദ്ധ്യത്തി ലാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞടുപ്പ് കേസിന്റെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിലെ നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബാലറ്റുകളുടെ സുരക്ഷാ പരിശോധനക്കപ്പുറം കൂടുതൽ കാര്യങ്ങളിലേക്ക് ഹൈക്കോടതി കടക്കാനിടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News