അദാനിക്ക് വീണ്ടും തിരിച്ചടി, കരാര്‍ റദ്ദാക്കി ഓറിയന്റ് സിമെന്റ്

ഓഹരി വിപണിയില്‍ തകര്‍ന്നടിയുന്ന അദാനിക്ക് വേരുകള്‍ ഓരോന്നായി പൊട്ടുകയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം ആസ്തിയില്‍ 55 ശതമാനത്തിന്റെ ഇടിവാണ് ഇതുവരെ ഉണ്ടായത്. നിക്ഷേപങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ലാത്ത കമ്പനിയായി അദാനി മാറുകയാണ്. ഇതോടെ അദാനിയുമായി ഉണ്ടാക്കിയ കരാറുകളില്‍ നിന്ന് പല കമ്പനികളും പിന്മാറുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഓറിയന്റ് സിമെന്റ് അദാനി പവര്‍ മഹാരാഷ്ട്രയുമായുള്ള കരാര്‍ റദ്ദാക്കുന്നത്. സിമെന്റ് ഗ്രിഡിംഗ് യൂണിറ്റിനുള്ള ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദാനി-ഓറിയന്റ് സിമെന്റ് കരാര്‍.

അദാനിയുമായി ഉണ്ടാക്കിയ കരാറുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് ഓറിയന്റ് സിമെന്റ് വ്യക്തമാക്കി. ഓഹരി വിപണിയില്‍ ഇന്നലെ അദാനി പവറിന് 5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഓറിയന്റ് സിമെന്റിനും 2 ശതമാനം നഷ്ടം നേരിട്ടു. അദാനിയുടെ വിശ്വാസ്യത തകരുന്നത് കൂടുതല്‍ കമ്പനികളുടെ പിന്മാറ്റത്തിന് വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News