യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിരന്തരം പരാതിയുമായി കോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകനാണ് ഒരു ലക്ഷം രൂപ പിഴ. 2007ലെ ഗോരഖ്പൂര്‍ കലാപത്തില്‍ യോഗി ആദിത്യനാഥിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകനായ പര്‍വേസ് പര്‍വാസിയുടെ ഹര്‍ജി. നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.

പിഴത്തുക നാലാഴ്ച്ചക്കകം സൈനിക ക്ഷേമ ഫണ്ടിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു. 2007 മുതല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ വലിയ കാര്യമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2007ല്‍ ജനുവരിയിലുണ്ടായ ഒരു കൊലപാതകമാണ് ഗോരഖ്പൂരില്‍ വലിയ കലാപമായി മാറിയത്. അന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് അംഗമായിരുന്നു യോഗി ആദിത്യനാഥ്. കൊലപാതകത്തെ കുറിച്ച് നടത്തിയ യോഗി ആദിത്യനാഥിന്റെ പ്രകോപനപരമായ പ്രസംഗം വലിയ കലാപമായി മാറിയെന്നാണ് ഹര്‍ജി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ വാദം കോടതികള്‍ തള്ളി. സുപ്രീംകോടതി വരെ തള്ളിയ കേസ് വീണ്ടും കോടതികളില്‍ ഉയര്‍ത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പിഴ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News