ദുരിതാശ്വാസ നിധി: തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്, പ്രത്യേക അന്വേഷണ സംഘം വേണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ വിജിലന്‍സ് കണ്ടെത്തിയ ക്രമക്കേട് സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ ആരോപിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണം. വിജിലന്‍സ് കേസന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിജിലന്‍സ് അന്വേഷണം അപര്യാപ്തമെന്നായിരുന്നു മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രളയ സഹായ വിതരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ പരിഹസിച്ചുവെന്നും പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു. സര്‍വ്വത്ര തട്ടിപ്പാണ് കേരളത്തില്‍ നടക്കുന്നത്. തട്ടിപ്പ് നടത്താന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രത്യേകസംഘമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News