കോണ്‍ഗ്രസ് നേതാവിനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു, വിമാനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

ചത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് കൂടിയായ പവന്‍ ഖേര. റായ്പൂരിലേക്ക് പോകാന്‍ ദില്ലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ തടയുകയായിരുന്നു. പൊലീസ് കേസുള്ളതിനാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു വിമാന കമ്പനി അധികൃതരുടെ നിലപാട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി.വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു പവന്‍ ഖേരയും ദില്ലി വിമാനത്താവളത്തിലെത്തിയത്. വിമാന കമ്പനി അധികൃതരുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ റണ്‍വേക്ക് അരികില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിമാനത്തിന് മുന്നില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെസി.വേണുഗോപാല്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് പവന്‍ ഖേരക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരേന്ദ്രമോദിയെ നരേന്ദ്ര ഗൗതംദാസ് മോദി എന്നാണ് വിളിക്കേണ്ടതെന്ന് പവന്‍ഖേര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസുകള്‍. അസം പൊലീസിന്റെ ആവശ്യം അനുസരിച്ചാണ് പവന്‍ഖേരയെ തടഞ്ഞതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News