കെജ്‌രിവാളിന്റെ പിഎയെ ഇഡി ചോദ്യം ചെയ്യുന്നു

ദില്ലി മദ്യനയ അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ബിഭവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 2021-22 ലെ ദില്ലി മദ്യ നയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെവകുപ്പുകൾ പ്രകാരം മൊഴി രേഖപ്പെടുത്താനാണ് ബിഭവിനെ വിളിപ്പിച്ചതെന്ന് ഇഡി വ്യക്തമാക്കി.

അഴിമതി ആരോപണക്കേസിൽ ഇഡിയുടെ അനുബന്ധ കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് പരാമർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് നടപടി. മദ്യവ്യവസായിയും എക്‌സൈസ് നയ അഴിമതിക്കേസിലെ മുഖ്യപ്രതിയുമായ സമീർ മഹേന്ദ്രു അരവിന്ദ് കെജ്‌രിവാളുമായി വീഡിയോ കോളിൽ സംസാരിച്ചുവെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയിൽ പിന്‍വലിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News