സാഹസിക സമുദ്രയാത്രികരുടെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒന്നാം സ്ഥാനത്തെത്തി ദക്ഷിണാഫ്രിക്കക്കാരിയായ ക്രിസ്റ്റൻ ന്യൂഷഫർ.രണ്ടാം സ്ഥാനത്ത് മലയാളിയായ അഭിലാഷ് ടോമിയാണ്. ഇരുവരും സമുദ്രയാത്രികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലിയിലെ കേപ്ഹോണ്‍ കടന്ന് മുന്നേറുകയാണ്. ഈ മത്സരത്തില്‍ കേപ്ഹോണ്‍ ചുറ്റുന്ന ആദ്യവനിതയായി ക്രിസ്റ്റൻ മാറി.
അതേസമയം അറ്റ്ലാന്റിക് – പസഫിക് സമുദ്രങ്ങളുടെ സംഗമഭൂമിയായ കേപ്ഹോണിലെ കഠിനമായ കാലാവസ്ഥയേയും തിരമാലകളേയും വെല്ലുപിടിച്ച് തകരാറിലായ തൻ്റെ ബോട്ട് സ്വന്തമായി അറ്റകുറ്റപ്പണി നടത്തിയാണ് അഭിലാഷ് മത്സരത്തിൽ മുന്നേറുന്നത്.
മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൈമണ്‍ കര്‍വന്‍ ബോട്ടിന്റെ പായ്മരം ഒടിഞ്ഞതിനെത്തുടര്‍ന്ന് ചിലിയില്‍ അറ്റകുറ്റപ്പണിക്കായി ഇറങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here