കാലുമാറി ശസ്ത്രക്രിയ; മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിർദ്ദേശം നല്‍കി.

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കക്കോടി സ്വദേശിനി സജ്നയുടെ ഇടത് കാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം. വാതിലിന് ഇടയിൽ കാല് കുടുങ്ങിയതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും സംഭവം ചൂണ്ടിക്കാട്ടി സജ്ന പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News