കേരള സാങ്കേതിക സര്‍വ്വകലാശാലയില്‍ ആരെ വിസിയായി നിയമിക്കണമെന്നത് സര്‍ക്കാരിന് നിര്‍ദേശിക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി തീരുമാനം ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയായി. ഈ കേസില്‍ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയത്. ഗവര്‍ണര്‍ ഹര്‍ജി നല്‍കിയാല്‍ കേസ് തീര്‍പ്പാക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി.
സാങ്കേതിക സര്‍വകലാശാലയില്‍ വിസിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് വലിയ വിവാദമായിരുന്നു. അതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പേരുകള്‍ നല്‍കാനുള്ള അവകാശം സര്‍ക്കാരിനാണെന്നാണ് കോടതി വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here