സാങ്കേതിക സര്‍വ്വകലാശാലയിലെ വിസിയായി ആരെ നിയമിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താല്‍ക്കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. സര്‍ക്കാര്‍ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു.
കേരളം തടസ്സഹര്‍ജി നല്‍കിയത് അവരുടെ കാര്യമാണെന്നും താന്‍ ആരില്‍നിന്നും കോടതിയില്‍ പോകുന്നതിനെപ്പറ്റി നിയമോപദേശം തേടിയിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഗവര്‍ണര്‍ ഹര്‍ജി നല്‍കിയാല്‍ കേസ് തീര്‍പ്പാക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി.
സാങ്കേതിക സര്‍വ്വകലാശാലയില്‍ വിസിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് വലിയ വിവാദമായിരുന്നു. അതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പേരുകള്‍ നല്‍കാനുള്ള അവകാശം സര്‍ക്കാരിനാണെന്നാണ് കോടതി വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here