യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു

യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് സംഭവം നടന്നത്. വിജയപുര-മംഗളുരു ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവാവിന്റെ വിചിത്രമായ പെരുമാറ്റം. ഭക്ഷണം കഴിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.

നോണ്‍ എ.സി സ്ലീപ്പറില്‍ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്ക് യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും യുവാവിനെ ചോദ്യം ചെയ്തു. യുവാവ് അവരോടും മോശമായി പെരുമാറുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടത്. യുവാവ് മദ്യലഹരിയില്‍ ആയിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വിഷയത്തില്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News