നര്‍ത്തകിയുടെ ചുവടുകളേക്കാള്‍ സുബിയിലെ അഭിനേത്രിയുടെ ചടുലതകള്‍ കലാസ്വാദകര്‍ ഒന്നടങ്കമാണ് ഏറ്റെടുത്തിരുന്നത്. ഒരു കാലത്ത് പുരുഷ കേന്ദ്രീകൃതമായിരുന്ന മിമിക്രിലോകത്ത് ഹാസ്യ രാജാക്കന്‍മാരെന്ന് വിശേഷിപ്പിച്ചിരുന്ന താരങ്ങള്‍ക്കൊപ്പം ചിരിയുടെ മുന്തിരിവള്ളി പടര്‍ത്തിയ സുബിയെ ഏറെ സ്‌നേഹത്തോടെയാണ് ലോക മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത്. ഒടുവില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളുമായി നാട് സുബിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
വാരാപ്പുഴയിലെ വീട്ടില്‍ സുബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി സഹപ്രവര്‍ത്തകരാണ് എത്തിയത്. ശേഷം 10 മണിക്ക് വരാപ്പുഴ പുത്തന്‍ പള്ളി പാരിഷ് ഹാളിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി മാറ്റി. അവിടെയും ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ എത്തി. കൈരളി ടിവിക്ക് വേണ്ടി കൊച്ചി റീജിയണല്‍ ചീഫ് സാലി മുഹമ്മദ് അന്തിമോപചാരം അര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ സുബിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇനി ശാന്തിവനത്തില്‍ സുബി വിശ്രമിക്കും.
കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍വച്ചായിരുന്നു സുബിയുടെ വിയോഗം. നിരവധി വേദികള്‍ കീഴടക്കിയ സുബി ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here