കോൺഗ്രസ് വക്താവ് പവന്‍ ഖേരയെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. പവന്‍ ഖേരയുടെ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്ക് നിലവാരം വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്‌വിയാണ് ഖേരയ്ക്ക് വേണ്ടി ഹാജരായത്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ദില്ലി വിമാനത്താവളത്തിലെത്തിയ പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here